International
കനത്ത മഴയില്‍ വീടുകളും കടകളും വെള്ളത്തില്‍ മുങ്ങി; ബാങ്കോക്കില്‍ പ്രളയ ദുരന്തം പ്രഖ്യാപിച്ചു
വ്യാഴാഴ്ച ഉച്ചക്ക് ശേഷം മുതല്‍ ശനിയാഴ്ച രാവിലെ വരെ ഏകദേശം 300 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.
ബാങ്കോക്ക് | തുടര്‍ച്ചയായി 48 മണിക്കൂര്‍ പെയ്ത കനത്ത മഴയില്‍ വീടുകളും കടകളും റോഡുകളും വെള്ളത്തിനടിയിലാവുകയും ജനങ്ങള്‍ ദുരിതത്തിലാവുകയും ചെയ്തതിനെത്തുടര്‍ന്ന് തായ് തലസ്ഥാനമായ ബാങ്കോക്കിലെ എല്ലാ മേഖലകളിലും ശനിയാഴ്ച അധികൃതര്‍ പ്രളയ ദുരന്തം പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ശേഷം മുതല്‍ ശനിയാഴ്ച രാവിലെ വരെ ഏകദേശം 300 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ഇതിന് പിന്നാലെ പ്രധാനമന്ത്രി അനുതിന്‍ ചാര്‍ണ്‍വിരാകുല്‍ തന്റെ ലണ്ടന്‍ സന്ദര്‍ശനം ഒഴിവാക്കിയിരുന്നു.
50 ജില്ലകളിലും ബാങ്കോക്ക് മെട്രോപൊളിറ്റന്‍ അഡ്മിനിസ്‌ട്രേഷന്‍ (ബി എം എ) പ്രളയ ദുരന്തം പ്രഖ്യാപിച്ചു. ഈ നടപടി പ്രാദേശിക സംഘടനകള്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്നുണ്ട്.വ്യാഴാഴ്ച ഉച്ചമുതല്‍ തുടര്‍ച്ചയായി പെയ്ത മഴ ബാങ്കോക്കിന്റെ കനാല്‍ ശൃംഖലയെ കരകവിയാന്‍ ഇടയാക്കി. ഇത് മലിനജലം ചുറ്റുമുള്ള വീടുകളിലേക്കും റെസ്റ്റോറന്റുകളിലേക്കും കടകളിലേക്കും ഇടവഴികളിലേക്കും ഒഴുകിയെത്താന്‍ കാരണമായിരുന്നു.
#Bangkok #ThailandFloods #BangkokFloods #NaturalDisasters #ClimateChange #InternationalNews #SirajNews #SirajDaily
Content Highlights: Authorities declared a flood disaster across all 50 districts in Bangkok following 48 hours of heavy rainfall. Over 300 mm of rain submerged homes, shops, and roads, overflowing canal networks. Prime Minister Anutin Charnvirakul cut short his London visit to handle the emergency response.




