Kerala
സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണമില്ലെന്ന് കെ എസ് ഇ ബി
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമാകുന്നതിനാലാണ് പ്രതിസന്ധി ഒഴിയവായത്.
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് കെ എസ് ഇബി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമാകുന്നതിനാലാണ് പ്രതിസന്ധി ഒഴിയവായത്.
വൈദ്യുതി ഉപഭോഗം ഉയര്‍ന്ന നിലയില്‍ തുടരുമ്പോഴും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മുടക്കമില്ലാതെ വൈദ്യുതി ഉറപ്പാക്കാന്‍ ബോര്‍ഡിന് സാധിച്ചിട്ടുണ്ട്.
മധ്യപ്രദേശില്‍ നിന്ന് പീക്ക് സമയങ്ങളില്‍ 200 മെഗാവാട്ട് വൈദ്യുതി സ്വാപ്പ് വ്യവസ്ഥയില്‍ ലഭ്യമാകുന്നുണ്ട്. കൂടാതെ ആന്ധ്രാപ്രദേശില്‍ നിന്ന് 150-300 മെഗാവാട്ടും ലഭ്യമാക്കി. മറ്റ് റിയല്‍ ടൈം മാര്‍ക്കറ്റുകളില്‍ നിന്നും കൃത്യസമയത്ത് വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞതും പ്രതിസന്ധി പരിഹരിക്കാന്‍ സഹായകരമായി.
നിലവില്‍ അനുകൂല സാഹചര്യം ഉള്ളതിനാല്‍ വൈദ്യുതി വിതരണം സാധാരണപോലെ തുടരുമെന്നും കെ എസ് ഇബി വ്യക്തമാക്കി.
Content Highlights: KSEB confirmed that there will be no power restrictions in the state today and tomorrow. The shortage was averted by obtaining adequate electricity from other states and real-time power exchanges. Kerala receives 200 MW from Madhya Pradesh via swap arrangement during peak hours and 150-300 MW from Andhra Pradesh




