Kerala
ബിജെപിയിലേക്ക് ചേരാന്‍ ഗ്യാനേഷ് കുമാര്‍ നിര്‍ദേശിച്ചു, കേന്ദ്രമന്ത്രിയാക്കാമെന്ന് വരെ പറഞ്ഞു; വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍
ചീഫ് സെക്രട്ടറി സ്ഥാനത്ത് സര്‍വീസിലിരിക്കെയാണ് തനിക്ക് ഇത്തരമൊരു വാഗ്ദാനം ലഭിച്ചതെന്നും ജിജി തോംസണ്‍
തിരുവനന്തപുരം|രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി കേരള മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം തന്നോട് ഗ്യാനേഷ് കുമാര്‍ ബിജെപിയിലേക്ക് ചേരാന്‍ നിര്‍ദേശിച്ചുവെന്ന് ജിജി തോംസണ്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചാല്‍ കേന്ദ്രമന്ത്രിയാക്കാമെന്ന വാഗ്ദാനവും ഗ്യാനേഷ് കുമാര്‍ അന്ന് തനിക്ക് നല്‍കിയിരുന്നതായി ജിജി തോംസണ്‍ വ്യക്തമാക്കി.
2016ല്‍ ഇരുവരും ഒന്നിച്ച് ഡല്‍ഹിയിലേക്ക് നടത്തിയ ഒരു വിമാന യാത്രയ്ക്കിടയിലായിരുന്നു ഈ സംഭാഷണം. ചീഫ് സെക്രട്ടറി സ്ഥാനത്ത് സര്‍വീസിലിരിക്കെയാണ് തനിക്ക് ഇത്തരമൊരു വാഗ്ദാനം ലഭിച്ചതെന്നും ജിജി തോംസണ്‍ പറഞ്ഞു.
എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ തനിക്ക് യാതൊരു താല്‍പര്യവുമില്ലെന്ന് അറിയിച്ച് ആ ക്ഷണം അപ്പോള്‍ തന്നെ തള്ളിക്കളഞ്ഞതായാണ് ജിജി തോംസണ്‍ വെളിപ്പെടുത്തിയത്. ഗ്യാനേഷ് കുമാറിനെപ്പോലെയുള്ള ഒരാളില്‍ നിന്നല്ല ഇത്തരമൊരു ക്ഷണം വരേണ്ടതെന്നും, അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിജി തോംസണ്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights:
Former Kerala Chief Secretary Jiji Thomson revealed that Chief Election Commissioner Gyanesh Kumar urged him to join the BJP in 2016. Thomson stated Kumar promised him a Union Minister position if he won an election on a BJP ticket. He declined the offer, expressing surprise over the move.



