Connect with us

Kerala

ഇടുക്കിയില്‍ വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത കാര്‍ പുഴയിലേക്കു മറിഞ്ഞു; യുവാവ് മരിച്ചു

അടൂര്‍ സ്വദേശി അഭിഷേക് എസ് നായര്‍ ആണ് മരിച്ചത്.

Published

|

Last Updated

ഇടുക്കി| ഇടുക്കിയിലെ ഏലപ്പാറക്കു സമീപം നാലാം മൈലില്‍ വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത കാര്‍ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അടൂര്‍ സ്വദേശി അഭിഷേക് എസ് നായര്‍ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. കുട്ടിക്കാനത്തെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന അഭിഷേക് ഉള്‍പ്പെടെയുള്ളവര്‍ കരിന്തരുവിയിലുള്ള സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെയാണ് അപകടം.

അപകടത്തില്‍ അഭിഷേകിന്റെ ഭാര്യ കാവ്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം. അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

കുട്ടിക്കാനത്ത് നിന്ന് കട്ടപ്പന ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാര്‍ കൈവരിയില്ലാത്ത പാലത്തില്‍ നിന്ന് പുഴയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍പെട്ടവരെല്ലാം അടൂര്‍ സ്വദേശികളാണ്. അഭിഷേകിന്റെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights:
A 28-year-old tourist from Adoor died when a car plunged into a river near Elappara in Idukki. The victim’s wife and others sustained injuries and were admitted to Peermade Taluk Hospital. The accident occurred on an unrailed bridge while traveling to visit friends in Karintharuvi.

 

---- facebook comment plugin here -----

Latest