Connect with us

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് കേസ് : ഇ ഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് ബാധ്യതയില്ലേ എന്ന് ഹൈക്കോടതി

വിജിലന്‍സ് കേസെടുക്കാന്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് ഇ ഡി

Published

|

Last Updated

കൊച്ചി | സി എം ആര്‍ എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ ഇ ഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് ബാധ്യതയില്ലേ എന്ന ചോദ്യവുമായി ഹൈക്കോടതി. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സുപ്രിംകോടതി വിധിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

വിജിലന്‍സ് കേസെടുക്കാന്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും തെളിവുകള്‍ സീല്‍ഡ് കവറില്‍ നല്‍കാമെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. അന്വേഷം എങ്ങനെ വേണം എന്നതു സംബന്ധിച്ച് ഇഡിക്ക് പരാതിയുണ്ടെങ്കില്‍ ഇ ഡി ഹര്‍ജി നല്‍കണമെന്ന് സര്‍ക്കാര്‍ വാദിച്ചു.

 

Content Highlights:
The Kerala High Court questioned why Vigilance hasn’t registered an FIR on the ED letter regarding the CMRL-Exalogic deal, citing Supreme Court rulings. The government argued a preliminary probe is required, while ED offered evidence in a sealed cover.

 

---- facebook comment plugin here -----

Latest