Connect with us

National

അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള; ചമ്പത് റായ്, ട്രസ്റ്റ് മുന്‍ അംഗം അനില്‍ കുമാര്‍ മിശ്ര എന്നിവരെ സാക്ഷികളാക്കി കുറ്റപത്രം

പ്രോസിക്യൂഷന്‍ സാക്ഷികളായാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Published

|

Last Updated

ലക്‌നോ|അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയില്‍ ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത്‌റായ്, മുന്‍ അംഗം അനില്‍ കുമാര്‍ മിശ്ര എന്നിവരെ സാക്ഷികളാക്കി കുറ്റപത്രം. പ്രോസിക്യൂഷന്‍ സാക്ഷികളായാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രകൊള്ളയുടെ പ്രധാന ആസൂത്രകന്‍ അനുകല്‍പ് മിശ്രയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

കുറ്റപത്രത്തില്‍ ആകെ 133 സാക്ഷികളാണുള്ളത്. മൂന്ന് മാസമായി ജയിലില്‍ കഴിയുന്ന എട്ട് പ്രതികള്‍ക്കെതിരെയും ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഭണ്ഡാരം സൂക്ഷിച്ചിരിക്കുന്ന മുറിയിലെ സിസിടിവി കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധനകള്‍ നടന്നത്. പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന്, ഡിലീറ്റ് ചെയ്ത മൂവായിരം സന്ദേശങ്ങളും അന്വേഷണ സംഘം വീണ്ടെടുത്തു.
പ്രതികള്‍ 105 പ്രാവശ്യം പണം മോഷ്ടിക്കുന്നത് കണ്ടെത്തിയെന്നാണ് തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ വെള്ളി ഇഷ്ടികകള്‍, വെളുത്ത ലോഹം ഉള്‍പ്പെടെ 803 വിലപ്പെട്ട സംഭാവന വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ ക്ഷേത്രം ട്രസ്റ്റിന് വീഴ്ചയുണ്ടായിട്ടില്ല. സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന ഇവ അന്വേഷണ സംഘം നേരിട്ട് പരിശോധിച്ചിട്ടുമുണ്ട്.

Content Highlights:
A charge sheet was filed in the Ayodhya Ram Temple donation theft naming Champat Rai and Anil Mishra as prosecution witnesses. Investigators identified Anukalp Mishra as the main mastermind among eight accused. CCTV evidence and retrieved messages confirmed repeated money theft from the treasury room.

 

---- facebook comment plugin here -----

Latest