Kerala
സാഹിത്യ അക്കാദമി ചെയര്‍മാനായി കല്‍പ്പറ്റ, സംഗീത നാടക അക്കാദമി ചെയര്‍മാനായി ജി വേണുഗോപാല്‍
പ്രേംകുമാറാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷന്‍
തിരുവനന്തപുരം | കേരള സാഹിത്യ അക്കാദമി ചെയര്‍മാനായി പ്രമുഖ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണനെയും സംഗീത നാടക അക്കാദമി ചെയര്‍മാനായി ഗായകന്‍ ജി വേണുഗോപാലിനോയും സര്‍ക്കാര്‍ നിയമിച്ചു. നടന്‍ പ്രേംകുമാറാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷന്‍.
ചലച്ചിത്ര അക്കാദമി അധ്യക്ഷനായി നടന്‍ രവീന്ദ്രനെ ഇന്നലെ നിയമിച്ചിരുന്നു. നിര്‍മാതാവ് എം രഞ്ജിത് ചലച്ചിത്ര ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാവും ഡോ. പ്രകാശ് മൂര്‍ത്തിയാണ് ലളിതകലാ അക്കാദമി ചെയര്‍മാന്‍.യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു മാസത്തിനു ശേഷമാണ് നിയമനം. അക്കാദമികളുടേയും മറ്റു സാംസ്‌കാരിക സ്ഥാപനങ്ങളുടെയും മേധാവികളുടെ നിയമനം നീണ്ടുപോവുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
കവി, നോവലിസ്റ്റ്, സാഹിത്യ വിമര്‍ശകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ കല്‍പ്പറ്റ നാരായണന്‍ കോണ്‍ഗ്രസ് സഹയാത്രികനായാണ് അറിയപ്പെടുന്നത്. കവി സച്ചിദാനന്ദന്‍ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ തന്നെ സാഹിത്യ അക്കാദമി അധ്യക്ഷ പദം ഒഴിഞ്ഞിരുന്നു.
എല്‍ ഡി എഫ് ഭരണകാലത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ചുമതല വഹിച്ചിരുന്ന നടന്‍ പ്രേംകുമാര്‍ പിന്നീട് സര്‍ക്കാരുമായുള്ള അസ്വാരസ്യത്തില്‍ സ്ഥാനം ഒഴിഞ്ഞു. താന്‍ യഥാര്‍ഥ കോണ്‍ഗ്രസ്സുകാരനാണെന്നു പ്രഖ്യാപിച്ചുകൊണ്ട് പ്രേകുമാര്‍ യു ഡി എഫിന് വേദിയിലെത്തി. പ്രേമകുമാറിനെ ചലച്ചിത്ര വികസന കോര്‍പ്പറഷനിലാണ് നിയമിച്ചത്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നടന്‍ രവീന്ദ്രനെ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞു. കടുത്ത ഇടതുപക്ഷ വിമര്‍ശകനും യു ഡി എഫ് വേദികളിലെ സാന്നിധ്യവുമായ ജോയ് മാത്യവിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നു സൂചനയുണ്ടായിരുന്നു.
എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് രവീന്ദ്രനെ തീരുമാനിച്ചതോടെയാണ് ജോയ് മാത്യുവിനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞത്. പുതിയ ചെയര്‍മാന്‍ രവീന്ദ്രന് ആശംസ അറിയിച്ചുകൊണ്ടുള്ള ജോയ് മാത്യുവിന്റെ കുറിപ്പില്‍ വിപ്ലവ പാര്‍ട്ടികളുടെ അടിമകള്‍ പരിഹസിക്കുന്നതായി അദ്ദേഹം പറയുന്നു.
Content Highlights:
Kerala government appointed writer Kalpatta Narayanan as Sahitya Akademi Chairman and singer G Venugopal as Sangeetha Nataka Akademi head. Actor Premkumar was named KSFDC chairman while actor Ravindran heads Chalachitra Academy. Social media trolls targeted Joy Mathew following the appointments.



