Connect with us

Kerala

തൃശ്ശൂരില്‍ മലമ്പാമ്പിനെ കൊന്ന് കറിവച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

ചെറുക്കുന്നില്‍ ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്ന് ലഭിച്ച പെരുമ്പാമ്പിനെ പിടികൂടി കറിവയ്ക്കുകയായിരുന്നു

Published

|

Last Updated

തൃശ്ശൂര്‍| തൃശ്ശൂര്‍ മാന്നാമംഗലത്ത് മലമ്പാമ്പിനെ കൊന്ന് കറിവച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കണ്ണമ്പുഴ വീട്ടില്‍ ജിന്‍സണ്‍, മാമ്പുള്ളി വീട്ടില്‍ വിവേക്, പുത്തന്‍പുരയ്ക്കല്‍ ജിഷ്ണു എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.

ചെറുക്കുന്നില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് ലഭിച്ച പെരുമ്പാമ്പിനെ പിടികൂടി ഇവര്‍ കറിവയ്ക്കുകയായിരുന്നുവെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. ഇന്നലെ രാത്രിയാമ് കേസിനാസ്പദമായ സംഭവം.

ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ വനംവകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Content Highlights:
Forest Department officers arrested three men in Mannamangalam, Thrissur for killing and cooking a python. The incident occurred in an abandoned house in Cherukkunnu on Friday night. A team led by Deputy Range Forest Officer Shahajahan arrested the suspects and initiated further legal action.

 

---- facebook comment plugin here -----

Latest