Kerala
സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന പരാതി; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന്റെ പരാതിയില്‍ അടൂര്‍ പോലീസാണ് അറസ്റ്റു ചെയ്തത്.
പത്തനംതിട്ട| യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍. സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന്റെ പരാതിയില്‍ അടൂര്‍ പോലീസാണ് അറസ്റ്റു ചെയ്തത്.
നേരത്തെ, കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ രണ്ട് പ്രാവശ്യം രാജന്‍ ജോസഫ് അറസ്റ്റിലായിരുന്നു. ഈ കേസിലെ ജാമ്യവസ്ഥകളുടെ ലംഘനം കൂടി ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ ജൂലൈ 12നാണ് രാജന്‍ ജോസഫിനെ പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് വീണ്ടും അപകീര്‍ത്തികരമായ വീഡിയോകള്‍ ഇയാള്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്നാണ് ജൂലൈ 17ന് വീണ്ടും അറസ്റ്റിലായത്. ഈ കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും അറസ്റ്റിലായത്.
Content Highlights:
Youtuber Rajan Joseph was arrested by Adoor police following a defamation complaint by Youth Congress leader Fenny Ninan. He was previously arrested twice based on a complaint by Congress leader Sreenadevi Kunjamma. Police executed the fresh arrest highlighting repeated bail condition violations.


