Connect with us

Kerala

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം; മോഷ്ടിച്ച പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി, സബിത്ത് കുറ്റസമ്മതം നടത്തിയെന്ന് പോലീസ്

പ്രതി സീനിയര്‍ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് തൊണ്ടിമുതല്‍ കണ്ടെത്തിയത്.

Published

|

Last Updated

മാനന്തവാടി|ബത്തേരി പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണത്തില്‍ മോഷ്ടിച്ച പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി അന്വേഷണ സംഘം. പ്രതി സീനിയര്‍ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് തൊണ്ടിമുതല്‍ കണ്ടെത്തിയത്. സ്റ്റേഷനില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.

പാന്‍മസാല ചാക്കുകള്‍ സൂക്ഷിച്ചിരുന്നത് കല്‍പ്പറ്റയിലാണ്. കേസ് എടുത്ത അടുത്ത ദിവസം പുലര്‍ച്ചെയാണ് പാന്‍മസാല ചാക്കുകള്‍ ക്വാര്‍ട്ടേഴ്‌സിലെത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. പുറത്ത് നിന്ന് സബിത്തിന് സഹായം കിട്ടിയിട്ടുണ്ടെന്നും സബിത്ത് കുറ്റസമ്മതം നടത്തിയെന്നും അന്വേഷണ സംഘം അറിയിച്ചു.

Content Highlights:
Investigating officers recovered stolen pan masala sacks linked to the Bathery police station evidence theft from a nearby police quarters. The seized contraband was shifted from Kalpetta shortly after the case was registered. Accused Senior CPO Sabith confessed, revealing external help in the crime.

 

---- facebook comment plugin here -----

Latest