Connect with us

Kerala

കരുനാഗപ്പള്ളിയില്‍ മന്ത്രി കെ മുരളീധരനു നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധിച്ചാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം

Published

|

Last Updated

കൊല്ലം |  കരുനാഗപ്പള്ളിയില്‍ മന്ത്രി കെ മുരളീധരന് നേരെ കരിങ്കൊടി പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധിച്ചാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം

ബിജെപിയും കേന്ദ്ര സര്‍ക്കാരും രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുകയാണെന്ന് ആരോപിച്ചാണ് അമിത്ഷായ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടനം, മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം എന്നിവയില്‍ പങ്കെടുക്കാനാണ് അമിത് ഷാ കൊല്ലത്ത് എത്തിയത്.

ആശ്രമം മൈതാനത്ത് ഹെലികോപ്റ്റര്‍ ഇറങ്ങി കുണ്ടറയിലെ പരിപാടിക്ക് പുറപ്പെടുമ്പോഴാണ് ബിനു ചുള്ളിയലിന്റെ നേതൃത്വത്തില്‍ വാഹന വ്യൂഹത്തിന് മുന്നിലേക്ക് പ്രതിഷേധക്കാര്‍ ചാടി വീണത്. ‘അമിത് ഷാ ഗോ ബാക്ക്’ എന്ന മുദ്രാവാക്യം വിളിയോടെയായിരുന്നു കരിങ്കൊടി പ്രതിഷേധം

Content Highlights: Yuva Morcha activists waved black flags at Minister K Muraleedharan in Karunagappally. The protest came as a retaliation after Youth Congress workers staged a black flag demonstration against Union Home Minister Amit Shah during his visit to Kollam for local programs.

---- facebook comment plugin here -----

Latest