Kerala
ക്രിസ്ത്യന്‍ ദേവാലയത്തോട് ചേര്‍ന്ന കെട്ടിടത്തിനും കാറിനും തീയിട്ട സംഭവം; യുവാവ് പിടിയില്‍
ബെംഗളൂരു നോര്‍ത്ത് എയര്‍പോര്‍ട്ട് റോഡിലെ സ്റ്റീം മാളിനു സമീപം താമസിക്കുന്ന പ്യൂണ്‍ നായ്ക്കിന്റെ മകന്‍ ജയന്ത് നായ്ക്(32) ആണ് പിടിയിലായത്
കോഴിക്കോട് | കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ക്രിസ്ത്യന്‍ ദേവാലയത്തോട് ചേര്‍ന്ന കെട്ടിടത്തിനും കാറിനും തീയിട്ടെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു നോര്‍ത്ത് എയര്‍പോര്‍ട്ട് റോഡിലെ സ്റ്റീം മാളിനു സമീപം താമസിക്കുന്ന പ്യൂണ്‍ നായ്ക്കിന്റെ മകന്‍ ജയന്ത് നായ്ക്(32) ആണ് പിടിയിലായത്. ഇയാള്‍ ഒഡീഷ സ്വദേശിയാണെന്ന സംശയമുണ്ട്.
സെന്റ് പാട്രിക് ദേവാലയത്തിന്റെ കെട്ടിടത്തിനും വികാരി ഫാ. ആന്റണി പാലിയത്തറയുടെ കാറിനും കഴിഞ്ഞ ദിവസമാണ് തീയിട്ടത്. ചെമ്മങ്ങാട് പോലീസും സ്പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ജയന്തിനെ പിടികൂടിയത്.
പുഷ്പ തിയറ്ററിനടുത്ത് കറങ്ങി നടക്കുമ്പോഴാണ് ഇയാളെ പിടിച്ചത്. സംഭവത്തിന് ശേഷം പള്ളിയിലെ സി സി ടി വി ദൃശ്യങ്ങളില്‍ കണ്ടയാളുമായി സാദൃശ്യം തോനിയാണ് ഇയാളെ പിടികൂടിയത്. സി സി ടി വി ദൃശ്യങ്ങളിലെ പോലെ തൊപ്പി ധരിച്ചാണ് ഇയാള്‍ നടന്നിരുന്നത്. ഇയാളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.



