Connect with us

National

എസ് എസ് എഫ് നോർത്ത് സോൺ സ്പാർക് നെക്സ്റ്റ് സമാപിച്ചു

യുവജന ശാക്തീകരണത്തിന് ഊന്നൽ

Published

|

Last Updated

ന്യൂഡൽഹി | എസ് എസ് എഫ് ദേശീയ കമ്മിറ്റിയുടെ കീഴിൽ നോർത്ത് സോണിൽ സംഘടിപ്പിച്ച സ്പാർക് നെക്സ്റ്റ് പരിപാടി ഡൽഹിയിലെ നിസാമുദ്ദീനിൽ സമാപിച്ചു. യുവജനങ്ങളെ ലക്ഷ്യം വെച്ച് സംഘടിപ്പിച്ച സമ്മേളനം അവരുടെ വ്യക്തിപരവും സാമൂഹികവുമായ ഉന്നമനത്തിന് ആവശ്യമായ ദിശാബോധം നൽകുന്ന നിരവധി സെഷനുകളാൽ സമ്പന്നമായിരുന്നു.

ഡോ. അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ആധുനിക ലോകത്ത് യുവതലമുറ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവയെ അതിജീവിക്കാനുള്ള ആത്മീയവും ബൗദ്ധികവുമായ തയ്യാറെടുപ്പുകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തിത്വങ്ങളാണ് സ്പാർക് നെക്സ്റ്റ് സെഷനുകൾക്ക് നേതൃത്വം നൽകിയത്.

ഹൈദരാബാദിൽ നിന്നുള്ള അഫ്സൽ റാഷിദ് കുതുബി, അബ്ദുറഹ്മാൻ ബുഖാരി, ഷാഫി നൂറാനി, ബെംഗളൂരുവിൽ നിന്നുള്ള ഷെരീഫ്, ഷാഹിദ് നിസാമി, ഉത്തർപ്രദേശിൽ നിന്നുള്ള റഊഫ് നൂറി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. നേതൃത്വഗുണം, സാമൂഹിക പ്രതിബദ്ധത, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, ആത്മീയമായ വളർച്ച എന്നിവയെല്ലാം ചർച്ചാവിഷയങ്ങളായി.

ഡോ. മുഹമ്മദ് അഹമ്മദ് നഈമി മുഖ്യാതിഥിയായിരുന്നു. ഇത്തരം പരിപാടികൾ യുവതലമുറയെ ശരിയായ പാതയിൽ നയിക്കാനും അവരെ സമൂഹത്തിന് മുതൽക്കൂട്ടാക്കി മാറ്റാനും സഹായിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

---- facebook comment plugin here -----

Latest