Kerala
മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടി രൂപ മോഷ്ടിച്ച് മുങ്ങിയ ആറംഗസംഘം വയനാട്ടില്‍ പിടിയില്‍
പിടിയിലായത് പാലക്കാട് സ്വദേശികള്‍

കല്‍പ്പറ്റ | വയനാട്ടില്‍ വന്‍ കവര്‍ച്ചാ സംഘം കല്‍പ്പറ്റ പോലീസിന്റെ പിടിയിലായി. മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്ത് കടന്ന ആറംഗ സംഘമാണ് പിടിയിലായത്.
പാലക്കാട് സ്വദേശികളായ നന്ദകുമാര്‍, അജിത്ത്കുമാര്‍, സുരേഷ്, വിഷ്ണു, വിനു, കലാദരന്‍ എന്നിവരെയാണ് കൈനാട്ടിയില്‍ വെച്ച് പോലീസ് പിടികൂടിയത്. പ്രതികളെ പിന്തുടര്‍ന്ന് മഹാരാഷ്ട്ര പോലീസും വയനാട്ടിലെത്തി. പിടിയിലായവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. പ്രതികളെ മഹാരാഷ്ട്ര പോലീസിന് കൈമാറും.
---- facebook comment plugin here -----