Kerala
കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐക്ക് കുത്തേറ്റു, പ്രതി പിടിയില്‍
വെസ്റ്റ്ഹില്‍ സ്വദേശി പ്രമോദ് ആണ് എസ്‌ഐയെ കുത്തിയത്.
കോഴിക്കോട്| കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐക്ക് കുത്തേറ്റു. ഗ്രേഡ് എസ്ഐ ഷാഫിക്കാണ് കുത്തേറ്റത്. വെസ്റ്റ്ഹില്‍ സ്വദേശി പ്രമോദ് ആണ് എസ്‌ഐയെ കുത്തിയത്. ടൗണ്‍ പോലീസ് സ്റ്റേഷന് മുന്‍വശത്തായുള്ള ഹോട്ടലില്‍ ചായ കുടിക്കാനാണ് എസ്ഐ എത്തിയത്. അപ്പോള്‍ ഹോട്ടലിലെ സപ്ലൈയറും പ്രതിയായ പ്രമോദും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും.
വാക്കുതര്‍ക്കം കടുത്തതോടെ പ്രമോദിനോട് ശബ്ദമുയര്‍ത്തി സംസാരിക്കരുതെന്ന് എസ്‌ഐ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ പ്രമോദ് എസ്‌ഐയോടും തട്ടിക്കയറി. ഇയാളെ പിടിച്ചുമാറ്റാന്‍ എസ്‌ഐ ശ്രമിക്കുകയും പിന്നീട് പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. ഈ സമയം പ്രതി പിന്നില്‍ നിന്നുമെത്തി എസ്‌ഐയെ കുത്തുകയായിരുന്നു. ഉടന്‍ തന്നെ എസ്‌ഐയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പ്രമോദിനെതിരെ മുന്‍പും സമാനായ കേസുകളുണ്ട്. ഡെപ്യൂട്ടി കലക്ടറെ കുത്തിയകേസിലും പ്രതിയാണ് പ്രമോദ്.





