Connect with us

National

20 രൂപയുടെ കുപ്പിവെള്ളം മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ നാലംഗ സംഘം അടിച്ച് കൊന്നു

തെലങ്കാനയിലെ വിജയവാഡയിലെ പടമറ്റയിലാണ് ദാരുണമായ സംഭവം

Published

|

Last Updated

ഹൈദരാബാദ്| തെലങ്കാനയിലെ വിജയവാഡയിലെ കടയില്‍ നിന്ന് 20 രൂപയുടെ കുപ്പിവെള്ളം മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് 33കാരനെ നാലംഗ സംഘം അടിച്ച് കൊന്നു. യുവാവിനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചാണ് കൊലപ്പെടുത്തിയത്. വിജയവാഡയിലെ പടമറ്റയിലാണ് സംഭവം.

തെലങ്കാനയിലെ നല്‍ഗൊണ്ട സ്വദേശിയായ മാസ സായി കുമാര്‍ ആണ് ക്രൂരമര്‍ദനത്തിനിരയായി മരിച്ചത്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ മാസ സായിയെ രണ്ടു മണിക്കൂറോളം ക്രൂരമായി മര്‍ദിച്ചിരുന്നു.

കഴിഞ്ഞ ആറുമാസമായി യാദാദ്രി-ഭുവനഗിരിയിലെ ഫാസ്റ്റ് ഫുഡ് കേന്ദ്രത്തില്‍ യുവാവ് ജോലി ചെയ്തു വരികയായിരുന്നു. അടുത്തിടെയാണ് വിജയവാഡയിലെത്തിയത്. ഒക്ടോബര്‍ 18ന് താന്‍ വിജയവാഡയിലുണ്ടെന്ന് സായി കുമാര്‍ ഭാര്യയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. അന്ന് രാത്രിയാണ് പട്ടാമറ്റ ഡോങ്ക റോഡിലെ കടയില്‍ നിന്ന് കുപ്പിവെള്ളം മോഷ്ടിച്ചുവെന്നാരോപിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയത്.

Content Highlights: A 33-year-old man named Masa Sai Kumar was beaten to death in Vijayawada over alleged theft of a water bottle worth 20 rupees. The victim was tied to an electric pole and brutally assaulted for two hours. Police have arrested four people involved in the incident.

Latest