Kerala
കണ്ണൂരില്‍ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു
വാരത്തെ മൊബൈല്‍ ഫോണ്‍ ഷോപ്പിലെ ജീവനക്കാരനാണ് മരിച്ച ഇര്‍ഫാന്‍

കണ്ണൂര്‍ | ഓലച്ചേരി കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാരം കടവിലെ മഷ്ഹൂദിന്റെ മകന്‍ ഇര്‍ഫാന്‍ (24) ആണ് മരിച്ചത്. രാവിലെ ഒമ്പതോടെ കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു.
20 മിനുട്ടോളം വെള്ളത്തില്‍ മുങ്ങിയ ഇര്‍ഫാനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കണ്ണൂര്‍ ചാല ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. വാരത്തെ മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ ജീവനക്കാരനാണ് ഇര്‍ഫാന്‍.
---- facebook comment plugin here -----