Connect with us

Kerala

കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ സ്ത്രീകളെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

അപമര്യാദയായി പെരുമാറിയപ്പോള്‍ ചോദ്യം ചെയ്ത യുവതിക്കുനേരെ കയ്യേറ്റത്തിന് മുതിരുകയും, സ്ത്രീകളുടെ അഭിമാനത്തെ ഹനിക്കും വിധം അശ്ലീലചേഷ്ടകള്‍ കാണിക്കുകയും ശല്യം ചെയ്യുകയും ചെയ്തു

Published

|

Last Updated

പത്തനംതിട്ട |  ഇടുക്കിയിലെ സ്ഥാപനത്തില്‍ പഠനം കഴിഞ്ഞു അവധിക്ക് വീട്ടിലേക്ക് പോകാനായി പത്തനംതിട്ട കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ എത്തിയ പുനലൂര്‍ സ്വദേശിനി 22 കാരിയെയുള്‍പ്പെടെ സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കോട് കുടമുക്ക് മാമ്മൂട് പുല്ലുംവിളയില്‍ വീട്ടില്‍ ബി ബിനു(36) ആണ് അറസ്റ്റിലായത്.

അപമര്യാദയായി പെരുമാറിയപ്പോള്‍ ചോദ്യം ചെയ്ത യുവതിക്കുനേരെ കയ്യേറ്റത്തിന് മുതിരുകയും, സ്ത്രീകളുടെ അഭിമാനത്തെ ഹനിക്കും വിധം അശ്ലീലചേഷ്ടകള്‍ കാണിക്കുകയും ശല്യം ചെയ്യുകയും ചെയ്തു. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനില്‍ നിന്നും വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് എസ് ഐ ഷിജു പി സാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. എസ് ഐ ക്കൊപ്പം സി പി ഓ അരുണ്‍ ആണ് ഉണ്ടായിരുന്നത്.

 

Latest