Saudi Arabia
സഊദിയുടെ നാലാമത്തെ ഗ്രാന്‍ഡ് മുഫ്തിയായി ശൈഖ് ഡോ. സാലിഹ് ബിന്‍ ഫൗസാന്‍ ബിന്‍ അബ്ദുല്ല അല്‍-ഫൗസാന്‍ നിയമിതനായി
രാജ്യത്തിന്റെ മൂന്നാമത്തെ ഗ്രാന്‍ഡ് മുഫ്തിയായിരുന്ന മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് അല്‍-അഷൈഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ്, നാലാമത്തെ ഗ്രാന്‍ഡ് മുഫ്തിയായി ശൈഖ് സാലിഹ് സ്ഥാനമേറ്റത്.

റിയാദ് | സഊദി അറേബ്യയുടെ നാലാമത്തെ ഗ്രാന്‍ഡ് മുഫ്തിയായും, മുതിര്‍ന്ന പണ്ഡിതരുടെ കൗണ്‍സിലിന്റെ ചെയര്‍മാനായും, പണ്ഡിത ഗവേഷണത്തിനും ഫത്വയ്ക്കുമുള്ള ജനറല്‍ പ്രസിഡന്‍സിയുടെ ജനറല്‍ പ്രസിഡന്റായും, മന്ത്രി പദവിയോടെ, ശൈഖ് ഡോ. സാലിഹ് ബിന്‍ ഫൗസാന്‍ ബിന്‍ അബ്ദുല്ല അല്‍-ഫൗസാന്‍ നിയമിതനായി.
സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുര്‍മാരന്റെ നിര്‍ദ്ദേശപ്രകാരമാണ് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ് കാരനുയുമായ സല്‍മാന്‍ രാജാവ് രാജകീയ ഉത്തരവ് പ്രകാരം നിയമനം നടത്തിയതെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.രാജ്യത്തിന്റെ മൂന്നാമത്തെ ഗ്രാന്‍ഡ് മുഫ്തിയായിരുന്ന മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് അല്‍-അഷൈഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ്, നാലാമത്തെ ഗ്രാന്‍ഡ് മുഫ്തിയായി ശൈഖ് സാലിഹ് സ്ഥാനമേറ്റത്.
1935 ല്‍ അല്‍-ഖസിം പ്രവിശ്യയില്‍ ജനിച്ച ശൈഖ് സാലിഹ്, പിതാവിന്റെ മരണശേഷം പ്രാദേശിക ഇമാമില്‍ നിന്ന് ഖുര്‍ആന്‍ പഠിക്കുകയും സഊദി അറേബ്യയിലെ ഏറ്റവും സ്വാധീനമുള്ള മത വ്യക്തികളില്‍ ഒരാളായി മാറുകയും ചെയ്തു. അല്‍-ഖാസിം പ്രവിശ്യയിലെ ദരിയ പട്ടണത്തില്‍ ഖാളി (ജഡ്ജ്) സ്ഥാനവും വഹിച്ചിരുന്നു. ഫിഖ്ഹില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട് . മഹദ് അല്‍-ആലി ലില്‍-ഖദാ (ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യറി) യുടെ ഡയറക്ടര്‍ സഊദി സുപ്രീം കോടതിയുടെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്
ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ‘നൂര്‍ അല അല്‍-ദര്‍ബ്’ (വഴി വെളിച്ചം) എന്ന റേഡിയോ പരിപാടിയിലൂടെയും നിരവധി പുസ്തകങ്ങളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രാധാന്യം നേടി. അദ്ദേഹത്തിന്റെ ഫത്വകള്‍ പരമ്പരാഗത, സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചാരണം നേടിയിട്ടുണ്ട് . 2013 മുതല്‍ രാജ്യത്തെ പരമോന്നത മതസ്ഥാപനമായ സീനിയര്‍ സ്‌കോളര്‍മാരുടെ കൗണ്‍സിലില്‍പ്രവര്‍ത്തിച്ചുവരികയാണ്. മക്കയിലെ ഫിഖ്ഹ് കൗണ്‍സില്‍ അംഗം,രാജ്യ തലസ്ഥാനമായ തലസ്ഥാന റിയാദിലെ നഗരത്തിലെ പ്രിന്‍സ് മുതൈബ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് മസ്ജിദ് ഇമാം, ഖത്തീബ്, അധ്യാപകന്‍ എന്നീ ചുമതലകളും വഹിക്കുന്നുണ്ട്