Business
ഫാമിലി വെഡിംഗ് ബത്തേരിയിൽ; ഉദ്ഘാടനം നവംബർ എട്ടിന്
നാലുനിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ ഏറ്റവും വലിയ വെഡിംഗ് കലക്ഷനുമായാണ് ബത്തേരിയിൽ ഫാമിലി ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.

സുൽത്താൻ ബത്തേരി | മലബാറിലെ ജനപ്രിയ വസ്ത്ര വ്യാപാരസ്ഥാപനമായ ഫാമിലി വെഡിംഗ് സെന്ററിന്റെ എട്ടാമത്തെ ഷോറൂം നവംബർ എട്ടിന് സുൽത്താൻ ബത്തേരിയിൽ തുറക്കുന്നു. ഷോറൂമിന്റെ സോഫ്റ്റ് ലോഞ്ച് ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ടി കെ രമേശ് നിർവഹിച്ചു.
എടത്തറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി പ്രസിഡന്റ് പി.വെെ മത്തായി മുഖ്യാതിഥിയായി. ഫാമിലി വെഡിംഗ് സെന്റർ ചെയർമാൻമാരായ അബ്ദുൽ ഖാദർ, ഇമ്പിച്ചി അഹ്മദ്, മാനേജിംഗ് ഡയറക്ടർമാരായ അബ്ദുൽ ബാരി, അബ്ദു സലാം, മുജീബ് റഹ്മാൻ, പാർട്ണർമാരായ ഉസ്മാൻ, മുഹമ്മദലി, ബത്തേരി ഷോറൂം ജനറൽ മാനേജർ സുബെെർ, ബിൽഡിംഗ് ഓണർ ഉമേഷ് കുമാർ പി എന്നിവർ സംബന്ധിച്ചു.
നാലുനിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ ഏറ്റവും വലിയ വെഡിംഗ് കലക്ഷനുമായാണ് ബത്തേരിയിൽ ഫാമിലി ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. വയനാടിന് പുത്തൻ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതായിരിക്കും ബത്തേരിയിലെ തങ്ങളുടെ പുതിയ ഷോറും എന്ന് മാനേജ്മെന്റ് അറിയിച്ചു. കുന്ദമംഗലം, വടകര, മഞ്ചേരി, മേപ്പാടി, തിരൂർ, പെരിന്തൽമണ്ണ, കണ്ണൂർ ഷോറൂമുകൾക്ക് ശേഷമുള്ള ഫാമിലിയുടെ 8ാമത്തെ ഷോറൂമാണ് ബത്തേരിയിൽ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നത്.