Kerala
യുവാവിനെ നടുറോഡില്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിക്ക് വാഹനാപകടത്തില്‍ പരുക്ക്
കോന്നി ഞള്ളൂരില്‍ സജുവിനാണ് കുത്തേറ്റത്. പയ്യനാമണ്‍ സ്വദേശി ബെന്നിയാണ് കുത്തിയത്.

പത്തനംതിട്ട | യുവാവിനെ നടുറോഡില്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. കോന്നി ഞള്ളൂരില്‍ സജുവിനാണ് കുത്തേറ്റത്. ഇയാളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പയ്യനാമണ്‍ സ്വദേശി ബെന്നിയാണ് സജുവിനെ കുത്തിയത്. സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിനു പിന്നില്‍.
സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ബെന്നി അപകടത്തില്‍പ്പെട്ടു. ബൈക്ക് ഓട്ടോയിലിടിച്ചാണ് അപകടം. പരുക്കേറ്റ ബെന്നിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----