Connect with us

Health

എന്താണ് ഐബിഎസ്? ലക്ഷണങ്ങൾ അറിയാം...

നേരത്തെ കണ്ടുപിടിക്കുന്നതും ചികിത്സിക്കുന്നതും അസുഖത്തിന്റെ അവസ്ഥയ്ക്ക് അല്പം മാറ്റം വരുത്തിയേക്കാം

Published

|

Last Updated

ചെറുകുടലും വൻകുടലും അടങ്ങുന്ന ബവൽ ഭാഗത്ത് ഉണ്ടാകുന്ന അസ്വസ്ഥതയാണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്ന് പറയുന്നത്. ഐബിഎസിന് ചികിത്സയില്ലെങ്കിലും ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ ഉൾപ്പെടെ ചില ജീവിതശൈലി മാറ്റങ്ങൾ വഴി രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും ആരോഗ്യത്തിൽ മാറ്റം ഉണ്ടാക്കാനും സാധിക്കും. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ എന്നു നോക്കാം.

വയറുവേദന

  • മലവിസർജനത്തിന് ശേഷം പലപ്പോഴും ആശ്വാസം ലഭിക്കുന്ന വേദന ആണിത്.

വയറു വീർക്കൽ

  • അമിതമായി ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും വയറു വീർക്കുന്നതും വയർ നിറഞ്ഞതായി തോന്നുകയും ചെയ്യുന്നു.

കുടലിലെ മാറ്റങ്ങൾ

  • വയറിളക്കം, മലബന്ധം രണ്ടും മാറി മാറി വരുന്നത് ഐ ബി എസ് ലക്ഷണമാണ്.

മലത്തിൽ കഫം

  • മലത്തിൽ വെളുത്ത കഫം കാണുന്നത് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണമാണ്.

ക്ഷീണം

  • ഐ ബി എസ് ഉറക്കകുറവും ക്ഷീണത്തിനും കാരണമാവും.

സ്‌ട്രെസ്

  • ഈ അസുഖത്തിന്റെ ഫലമായി പലപ്പോഴും വിഷാദം സ്‌ട്രെസ് എന്നിവയൊക്കെ തോന്നിയേക്കാം.

ഐബിഎസ് ലക്ഷണങ്ങളെ ചെറുതായി കണ്ട് ചികിത്സ തേടാതിരിക്കരുത്. നേരത്തെ കണ്ടുപിടിക്കുന്നതും ചികിത്സിക്കുന്നതും അസുഖത്തിന്റെ അവസ്ഥയ്ക്ക് അല്പം മാറ്റം വരുത്തിയേക്കാം

Latest