From the print
മനുഷ്യർക്കൊപ്പം: കേരള യാത്രയിൽ പ്രധാന ആകർഷണം 313 അംഗ സെന്റിനറി ഗാർഡ്
മൂന്ന് കേന്ദ്രങ്ങളിലായി പരിശീലനം
കോഴിക്കോട് | മനുഷ്യർക്കൊപ്പം എന്ന ശീർഷകത്തിൽ ജനുവരി ഒന്ന് മുതൽ 17 വരെ കേരള മുസ്‌ലിം ജമാഅത്ത് സംഘടി പ്പിക്കുന്ന കേരള യാത്രയിൽ 313 അംഗ സെന്റിനറി ഗാർഡ് പ്രധാന ആകർഷണമാകും. അതത് ജില്ലാ അതിർത്തികളിൽ നിന്ന് യാത്രാ സംഘത്തെ സ്വീകരിക്കുന്നത് മുതൽ ജില്ല വിട്ടുപോകുന്നത് വരെ ഗാർഡ് അംഗങ്ങൾ യാത്രയെ അനുഗമിക്കും.
എസ് എസ് എഫ്, എസ് വൈ എസ്, കേരള മുസ്‌ലിം ജമാഅത്ത് അംഗങ്ങളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട സംഘം യൂനിഫോമിലായിരിക്കും യാത്രയിൽ അണിനിരക്കുക. ഒരു കി.മീറ്റർ അകലെ മുതൽ സ്വീകരണ കേന്ദ്രത്തിലേക്ക് ഗാർഡ് അംഗങ്ങൾ മാർച്ച് ചെയ്യും. യാത്രയോടനുബന്ധിച്ച് പ്രത്യേക മാർച്ചിംഗ് സോംഗ് തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ചായിരിക്കും ഗാർഡ് അംഗങ്ങളുടെ സ്വീകരണ കേന്ദ്രത്തിലേക്കുള്ള മാർച്ച്.
സെന്റിനറി ഗാർഡിന് ജില്ലയിലും സംസ്ഥാനത്തുമായി മൂന്ന് വീതം പരിശീലന ക്യാമ്പുകളാണ് ഇതിനകം സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് കേരള യാത്ര അവസാനിക്കുമ്പോൾ മുഴുവൻ ജില്ലകളിലേയും ഗാർഡ് അംഗങ്ങൾ ഒരുമിച്ചു കൂടും. സ മ്മേളന നഗരിയിൽ ഗാർഡുകൾക്ക് പ്രത്യേകം ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. അടുത്ത വർഷം അവസാനം നടക്കുന്ന സമസ്ത സെന്റിനറി സമാപന സമ്മേളനം വരെ കീഴ്ഘടകങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകും.
എ പി അബ്ദുൽ ഹകീം അ സ്ഹരി ചെയർമാനും എസ് വൈ എസ് മുൻ ഫിനാ. സെക്രട്ടറി അബൂബക്കർ പടിക്കൽ സ്റ്റേറ്റ് കോ-ഓർഡിനേറ്ററും ശറഫുദ്ദീൻ തിരുവനന്തപുരം സ്റ്റേറ്റ് ചീഫും ഉമറുൽ ഫാറൂഖ് തിരൂരങ്ങാടി ഡെപ്യൂട്ടി ചീഫുമാണ്.


