International
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവച്ച് അമേരിക്ക; ഇന്ധനവില ഉയരാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ബൈഡന്‍

വാഷിങ്ടണ്‍ | റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവച്ച് അമേരിക്ക. പ്രകൃതിവാതക ഇറക്കുമതിക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. സഖ്യരാജ്യങ്ങളുമായുള്ള ചര്‍ച്ചക്കു ശേഷമാണ് തീരുമാനം. ഇറക്കുമതി നിര്‍ത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇന്ധന വില ഉയരാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കി.
ബ്രിട്ടനും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിക്കാനൊരുങ്ങുന്നതായി സൂചനയുണ്ട്.
---- facebook comment plugin here -----