Kerala
ശബരിമല സന്നിധാനത്ത് മോഷ്ടാക്കള്‍ പിടിയില്‍
നടപ്പന്തലിന് സമീപത്തുള്ള മരച്ചുവട്ടില്‍ വിശ്രമിക്കുകയായിരുന്ന മലപ്പുറം സ്വദേശി രജീഷിന്റെ പണം അടങ്ങിയ പേഴ്സ് ആണ് മോഷണം പോയത്.
ശബരിമല | ശബരിമല സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയ അയ്യപ്പഭക്തന്റെ പണമടങ്ങിയ പേഴ്സ് മോഷ്ടിച്ച പ്രതികള്‍ സന്നിധാനം പോലീസിന്റെ പിടിയിലായി. തമിഴ്നാട് അണ്ണാ നഗര്‍ സ്വദേശിയായ അരശു ഗോവിന്ദന്‍ (49), സേലം ഉനത്തൂര്‍ സ്വദേശിയായ പ്രകാശ് ( 39 ) എന്നിവരാണ് അറസ്റ്റിലായത്. അയ്യപ്പ ദര്‍ശനം കഴിഞ്ഞ് നടപ്പന്തലിന് സമീപത്തുള്ള മരച്ചുവട്ടില്‍ വിശ്രമിക്കുകയായിരുന്ന മലപ്പുറം സ്വദേശി രജീഷിന്റെ പണം അടങ്ങിയ പേഴ്സ് ആണ് മോഷണം പോയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ സന്നിധാനം പോലീസ് സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു. വി. കേസ് രജിസ്റ്റര്‍ ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് സന്നിധാനം പോലീസ് ഇന്‍സ്പെക്ടര്‍ വിഷ്ണുവിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍, അഖില്‍, നിതിന്‍,അഭില്‍, ജീവന്‍ദാസ് എന്നിവരടങ്ങിയ സംഘം സംഘം പ്രതികളെ പിടി കൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.






