Connect with us

Kerala

മാതാവിനെ പരിചരിക്കാനെത്തിയ ഹോം നഴ്സിനെ ബലാല്‍സംഗം ചെയ്തു; പ്രതി അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Published

|

Last Updated

അടൂര്‍ |  കിടപ്പുരോഗി ആയ മാതാവിനെ പരിചരിക്കാന്‍ എത്തിയ മധ്യ വയസ്‌കയായ ഹോം നഴ്സിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ കണ്ണംകോട് സ്വദേശിയായ കാഞ്ഞിക്കല്‍ വീട്ടില്‍ റെനി ജോയ്(46) ആണ് അറസ്റ്റില്‍ ആയത്.

കഴിഞ്ഞ പതിനാറാം തീയതി എറണാകുളത്ത് നിന്നും വീട്ടിലെത്തിയ പ്രതി ഇയാളുടെ മാതാവിന്റെ സഹായത്തിനായി നിന്നിരുന്ന ഹോം നഴ്സിനെ ബലാല്‍സംഗത്തിന് വിധേയമാക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ എസിന്റെ നേതൃത്വത്തില്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ദീപു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്യാം, അര്‍ജുന്‍ എന്നിവര്‍ ചേര്‍ന്ന് പിടി കൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest