Kerala
സാധനങ്ങള്‍ വില്‍ക്കാന്‍ എത്തിയ വീട്ടില്‍ 12 വയസ്സുകാരിയോട് ലൈംഗികാതിക്രമം; മധ്യവയസ്‌കന്‍ അറസ്റ്റില്‍
സാധനങ്ങള്‍ വില്‍ക്കാന്‍ എത്തിയ പ്രതി വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് ഹാളില്‍ അതിക്രമിച്ചുകയറി കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.
റാന്നി | 12 വയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതി പെരുനാട് പോലീസിന്റെ പിടിയിലായി. മലയാലപ്പുഴ ചെങ്ങറ പ്രമോദ് ഭവനില്‍ വിനോദ്(54) ആണ് അറസ്റ്റിലായത്. 2023ല്‍ ആണ് സംഭവം. സാധനങ്ങള്‍ വില്‍ക്കാന്‍ എത്തിയ പ്രതി വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് ഹാളില്‍ അതിക്രമിച്ചുകയറി കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു.
സി ഡബ്യു സി കൗണ്‍സിലിങ്ങില്‍ കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പെരുനാട് പോലീസ് ഇന്‍സ്പെക്ടര്‍ വിഷ്ണു ജിയുടെ നേതൃത്വത്തില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കുരുവിള സക്കറിയ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ, സുകേഷ് വിജേഷ്,സിവില്‍ പോലീസ് ഓഫീസര്‍ രാം പ്രകാശ് എന്നിവര്‍ അടങ്ങിയ സംഘം ചെങ്ങറയില്‍ നിന്നും പിടി കൂടുകയായിരുന്നുയിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






