International
കാലിഫോര്‍ണിയയില്‍ ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ വെടിവെപ്പ്; കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു
കുട്ടികള്‍ ഉള്‍പ്പെടെ പതിനാലോളം പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്
കാലിഫോര്‍ണിയ | അമേരിക്കയിലെ വടക്കന്‍ കാലിഫോര്‍ണിയയിലുള്ള സ്റ്റോക്ടണിലെ റെസ്റ്റോറന്റില്‍ ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടയില്‍ നടന്ന വെടിവെപ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെ പതിനാലോളം പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. സ്റ്റോക്ടണിലെ ലൂസിലേ അവന്യുവിലാണ് വെടിവെയ്പ്പ് നടന്നത്. അതേ സമയം വെടിവെച്ചയാളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
🚨#BREAKING: Numerous Emergency crews are on scene of a major Mass shooting at a birthday as multiple children have been shot with fatalities ⁰⁰📌#Stockton | #California⁰⁰At this time, numerous emergency crews and law enforcement agencies are on the scene in Stockton… pic.twitter.com/2zOjyzOsp2
— R A W S A L E R T S (@rawsalerts) November 30, 2025
പാര്‍ക്കിങ് പ്രദേശത്തിന് സമീപമുള്ള ഹാളിലാണ് വെടിവെപ്പ് നടന്നത്. അക്രമം ആസൂത്രിതമാണെന്നാണ് വിവരം . പരുക്കേറ്റവരുടെ നിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല





