Connect with us

Uae

അബൂദബി മലയാളീസ് 2025–2026 പുതിയ കമ്മിറ്റിയുടെ പ്രതിഷ്ഠാ ചടങ്ങ് നടന്നു

വിവിധ സംഘടനകളിലെ പ്രതിനിധികളും, അബൂദബി മലയാളീസ് അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ ഭാവി പരിപാടികൾ അവതരിപ്പിച്ചു.

Published

|

Last Updated

അബൂദബി| സാംസ്കാരിക വേദിയായ അബൂദബി മലയാളീസ് 2025–2026 പുതിയ കമ്മിറ്റിയുടെ പ്രതിഷ്ഠാ ചടങ്ങ് നടന്നു. ക്ഷണിക്കപ്പെട്ട സദസ്സ്സിന് മുമ്പിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. വിവിധ സംഘടനകളിലെ പ്രതിനിധികളും, അബൂദബി മലയാളീസ് അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ ഭാവി പരിപാടികൾ അവതരിപ്പിച്ചു.

ഫൗണ്ടർ ചെയർമാൻ മമ്മിക്കുട്ടി കുമരനല്ലൂർ, വിദ്യ നിഷെൻ ( പ്രസിഡന്റ്‌), സലീം ( സെക്രട്ടറി),  മുബാറക് ( ട്രഷറർ ) സുമോദ് (വൈസ് പ്രസിഡന്റ്), ഫിർദൗസ് & നാദിയ (ജോയിന്റ് സെക്രട്ടറിമാർ), ഫാത്തിമ ഷിൻസി (ലേഡീസ് കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു . ഫിറോസ് എം കെ ( പ്രോഗ്രാം ഡയറക്ടർ), ഹരീഷ് (ആർട്സ് സെക്രട്ടറി), ഐനിഷ് ഐസക് (അസിസ്റ്റന്റ് ആർട്സ് സെക്രട്ടറി) സബീബ് (മീഡിയ കൺവീനർ ) റെജ സാലി അഹ്‌മദ്‌ ,  രാജിമോൾ (ജോയിന്റ് കൺവീനർമാർ), ഉജ്ജ്വൽരാജ്, സെമീർ ഇട്ടികപറമ്പിൽ, ഹസീന ബീഗം (മെമ്പർമാർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

 

Latest