National
എസ്ഐആര്‍; പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ ബിഎല്‍ഒമാരുടെ പ്രതിഷേധം
പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലെത്തി തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധം.
കൊല്‍ക്കത്ത|എസ്ഐആറിന്റെ പേരില്‍ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപിച്ച് പശ്ചിമ ബംഗാളില്‍ ബിഎല്‍ഒമാരുടെ പ്രതിഷേധം. കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധം. ഇതിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലെത്തി തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധം.
കഴിഞ്ഞ ദിവസങ്ങളിലും ബിഎല്‍ഒമാരുടെ പ്രതിഷേധം നടന്നിരുന്നു. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊല്‍ക്കത്ത പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ നിരവധി ബിഎല്‍ഒമാരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജീവനൊടുക്കിയത്. ഉത്തര്‍പ്രദേശില്‍ ജോലി ഭാരം താങ്ങാനാവാതെ ജീവനൊടുക്കിയ മൊറാബാദ് സ്വദേശിയായ ബിഎല്‍ഒയുടെ ആത്മഹത്യക്ക് മുന്‍പേയുള്ള വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തനിക്ക് ജീവിക്കണം പക്ഷെ നിസ്സഹായനാണ് എന്നാണ് ബിഎല്‍ഒ കരഞ്ഞുകൊണ്ട് വീഡിയോയില്‍ പറയുന്നത്.







