National
കേരളത്തിലെ എസ്‌ഐആര്‍ മാറ്റിവെക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
ബിഎല്‍ഒമാരുടെ മരണം എസ്‌ഐആറിലെ ജോലി ഭാരം കൊണ്ടല്ലെന്നും കമ്മീഷൻ
ന്യൂഡല്‍ഹി| കേരളത്തിലെ എസ്‌ഐആര്‍ മാറ്റിവെക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. ബിഎല്‍ഒമാരുടെ മരണം എസ്‌ഐആറിലെ ജോലി ഭാരം കൊണ്ടല്ലെന്നും എസ്‌ഐആറിനെതിരെയുള്ള ഹര്‍ജി തള്ളണമെന്നും കമ്മീഷന്‍ സുപ്രീം കോടതിക്ക് സത്യാവാങ്മൂലം നല്‍കി.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പും എസ്‌ഐആര്‍ നടപടികളും ഒന്നിച്ചു മുന്നോട്ടു പോകുകയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകദ്ദേശം പൂര്‍ത്തിയായെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. എസ്‌ഐആര്‍ തദ്ദേശ തെരഞ്ഞെടുപ്പിന് തടസമല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് 81 ശതമാനം എന്യുമറേഷന്‍ ഫോമും ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനായി അഭിഭാഷകന്‍ എംആര്‍ രമേഷ് ബാബുവാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
---- facebook comment plugin here -----





