Connect with us

National

രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച മജിസ്ട്രേറ്റ് അടക്കമുള്ളവരുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്ത് സുപ്രീം കോടതി

സീനിയര്‍ സിവില്‍ ജഡ്ജി കേഡര്‍ ഓഫീസര്‍മാരായ രവികുമാര്‍ മഹേത, സച്ചിന്‍ പ്രതാപ് റായ് മേത്ത എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.

Published

|

Last Updated

ന്യൂഡല്‍ഹി| അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹരിഷ് ഹസ്മുഖ് ഭായ് വര്‍മ്മ ഉള്‍പ്പെടെ ഗുജറാത്തിലെ 68 ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്ത് സുപ്രീം കോടതി. സീനിയര്‍ സിവില്‍ ജഡ്ജി കേഡര്‍ ഓഫീസര്‍മാരായ രവികുമാര്‍ മഹേത, സച്ചിന്‍ പ്രതാപ് റായ് മേത്ത എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. സ്ഥാനക്കയറ്റം സംബന്ധിച്ച ഗുജറാത്ത് ഹൈക്കോടതി നല്‍കിയ ശിപാര്‍ശയും സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനവും നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ഹരജി കോടതി പരിഗണനയിലിരിക്കെയാണ് ഗുജറാത്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. അസാധാരണമായി ഈ തിടുക്കം കോടതിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. തിടുക്കപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചത് ഖേദകരമാണെന്നും കോടതി പറഞ്ഞു.

സീനിയോറിറ്റി മാത്രം പരിഗണിച്ചാണ് നിലവില്‍ സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നതെന്നാണ് ഹരജിയിലെ പ്രധാന വാദം. ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് നടന്ന പരീക്ഷയിലെ മാര്‍ക്ക് മാനദണ്ഡമായി പരിഗണിച്ചില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 

 

Latest