Kerala
നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറി ; അത്ഭുതകരമായി രക്ഷപ്പെട്ട് കാര്‍ യാത്രികര്‍
നെടുമ്പാശേരിയില്‍ നിന്ന് ഈരാറ്റുപേട്ടയിലേക്കു വന്ന ടാക്‌സി കാറാണ് അപകടത്തില്‍പ്പെട്ടത്.
കോട്ടയം | നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കാര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മേലുകാവുമറ്റം പോലീസ് സ്‌റ്റേഷനു സമീപമാണ് അപകടമുണ്ടായത്. നെടുമ്പാശേരിയില്‍ നിന്ന് ഈരാറ്റുപേട്ടയിലേക്കു വന്ന ടാക്‌സി കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിന്റെ ഒരു ഭാഗം പൂര്‍ണമായും ബസിനു പിന്നിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. ഡ്രൈവറും യാത്രക്കാരനും ഇരുന്നത് മറുവശത്ത് ആയതുകൊണ്ട് വലിയ അപകടം ഒഴിവായി. രണ്ടുപേര്‍ക്കും കാര്യമായ പരിക്കുകളില്ല.
എതിരെ വന്ന വാഹനം ലൈറ്റ് ഡിം ചെയ്യാതെ വന്നതോടെ ഡ്രൈവറുടെ കാഴ്ചമറഞ്ഞു. തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ അടിയില്‍പ്പെട്ട കാറിന്റെ ഭാഗം അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്.
നെടുമ്പാശേരി സ്വദേശിയായ കാര്‍ ഡ്രൈവര്‍ ഏബ്രഹാമും ഈരാറ്റുപേട്ട സ്വദേശിയായ യാത്രക്കാരനുമാണ് കാറിലുണ്ടായിരുന്നത്.