Ongoing News
ബസ് ഡ്രൈവര്‍മാരെ നാലര മണിക്കൂറിലധികം ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കി സഊദി
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അതോറിറ്റിയുടെ നടപടി

ദമാം| സഊദി പൊതുഗതാഗത സംവിധാനങ്ങളില്‍ മാറ്റം. സഊദി പൊതുഗതാഗത സംവിധാനങ്ങളുടെ കീഴിലുള്ള ബസ് ഡ്രൈവര്‍മാരെ നാലര മണിക്കൂറിലധികം തുടര്‍ച്ചയായി ജോലി ചെയ്യുന്നതില്‍ നിന്ന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വിലക്കിയതായി അധികൃതര്‍ അറിയിച്ചു. ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അതോറിറ്റിയുടെ നടപടി.
ഗതാഗത സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യവും പുതിയ മാര്‍ഗനിര്‍ദേശത്തിന് പിന്നിലുണ്ട്. റോഡ് സുരക്ഷ, നല്ല ഗതാഗത അന്തരീക്ഷം എന്നിവ ഉറപ്പാക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
---- facebook comment plugin here -----