Kerala
വിശ്വാസരംഗത്തെ തട്ടിപ്പുകള്‍ തിരിച്ചറിയുക: പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍
ഇസ്ലാമിക വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും പ്രമാണ ബദ്ധമാണ്
വളാഞ്ചേരി | ഇസ്ലാമിക വിശ്വാസത്തിന്റെ പേരില്‍ ചിലര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന തെറ്റായ ആശയാദര്‍ശങ്ങളെ വിശ്വാസികള്‍ തിരിച്ചറിയണമെന്ന് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു. ഇസ്ലാമിക വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും പ്രമാണ ബദ്ധമാണ്. മദ്ഹബിന്റെ ഇമാമുമാരും പൂര്‍വ്വസൂരികളായ പണ്ഡിത മഹത്തുക്കളും അവ ലോകത്തിന് പഠിപ്പിച്ചു നല്‍കിയിട്ടുണ്ട്. പ്രമാണങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനം നല്‍കി മതത്തെ അപകടപ്പെടുത്തുന്ന തത്പരകക്ഷികളുടെ ചതിക്കുഴികളെ വിശ്വാസികള്‍ കരുതിയിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വെട്ടിച്ചിറ മജ്മഅ് റാഫിഈ സമ്മേളനത്തിന്റെ പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലിക്കുട്ടി ഫൈസി കരിപ്പോള്‍, അബ്ബാസ് അഹ്‌സനി കോട്ടായി, യൂസഫ് സഖാഫി മേല്‍മുറി,
പി വി മുഹമ്മദ് വലിയ പറപ്പൂര്‍, ഉണ്ണി ഹാജി വെട്ടിച്ചിറ, കുഞ്ഞിപ്പ ഹാജി, ബാപ്പു തങ്ങള്‍ വെട്ടിച്ചിറ സംബന്ധിച്ചു. മജ്മഅ് ജനറല്‍ സെക്രട്ടറി മാളിയേക്കല്‍ സുലൈമാന്‍ സഖാഫി സ്വാഗതവും ഷുക്കൂര്‍ അബ്ദുല്ല നന്ദിയും പറഞ്ഞു






