Connect with us

Kerala

വെളിച്ചെണ്ണ വില കുറഞ്ഞു: വീട്ടമ്മമാർക്കും ഹോട്ടൽ വ്യവസായികള്‍ക്കും ആശ്വാസം

350 രൂപക്ക് മുകളിലെത്തിയിരുന്ന വെളിച്ചെണ്ണ വില ഇപ്പോൾ നേരിയതോതിൽ കുറഞ്ഞിട്ടുണ്ട്.

Published

|

Last Updated

കൊല്ലം| കഴിഞ്ഞ ഏതാനും മാസങ്ങളായി കുത്തനെ ഉയർന്നിരുന്ന വെളിച്ചെണ്ണ വിലയിൽ നേരിയ ഇടിവ്. 350 രൂപക്ക് മുകളിലെത്തിയിരുന്ന വെളിച്ചെണ്ണ വില ഇപ്പോൾ നേരിയതോതിൽ കുറഞ്ഞിട്ടുണ്ട്. സബ്‌സിഡി നിരക്കിൽ 289 രൂപയും നോൺ സബ്‌സിഡിയിൽ 309 രൂപയുമാണ് സപ്ലൈകോ ഔട്‌ലറ്റുകളിലെ പുതിയ വില. കഴിഞ്ഞ തിങ്കളാഴ്ച വരെ സപ്ലൈകോയിൽ സബ്‌സിഡി വെളിച്ചെണ്ണക്ക് ലിറ്ററിന് 309 രൂപയും നോൺ സബ്‌സിഡിക്ക് 329 രൂപയുമായിരുന്നു വില. ചില്ലറ വിപണിയിൽ ലൂസ് വെളിച്ചെണ്ണക്ക് 260 രൂപവരെ ചൊവ്വാഴ്ച വില താഴ്ന്നിട്ടുണ്ട്.

തേങ്ങയുടെ മികച്ച വിളവ്, ഉൽപാദനത്തിന്‍റെ വർധന, മറ്റ് ഭക്ഷ്യഎണ്ണങ്ങളുടെ വില കുറവായതും വില താഴാൻ കാരണമായിട്ടുണ്ട്. വീടുകളിൽ പാം ഓയിൽ, സൺഫ്ലവർ ഓയിൽ എന്നിവയിലേക്ക് മാറേണ്ട സാഹചര്യം മുൻപ് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വെളിച്ചെണ്ണയ്ക്ക് വില കുറഞ്ഞതോടെ സാധാരണ കുടുംബങ്ങൾക്കും ചെറിയ ഹോട്ടൽ-ബേക്കറി വ്യാപാരികൾക്കും വലിയ ആശ്വാസമായിട്ടുണ്ട്.

വിപണിയിൽ തേങ്ങയുടെ വരവ് തുടരുകയാണെങ്കിൽ അടുത്ത ആഴ്ചകൾക്കുള്ളിൽ വില കൂടുതൽ കുറഞ്ഞേക്കാം. പക്ഷെ ഉത്സവസീസൺ അടുത്തുവരുമ്പോൾ ആവശ്യകത കൂടിയാൽ വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്.