Connect with us

National

എൻജിന് തീപിടിച്ചു; തുർക്കിഷ് എയർലൈൻസ് വിമാനം കൊൽക്കത്തയിൽ അടിയന്തരമായി ഇറക്കി

വിമാനം ആകാശത്തേക്ക് ഉയർന്നതിന് പിന്നാലെ എൻജിനുകളിൽ ഒന്നിൽ തീപിടുത്തം ഉണ്ടായതായി സൂചന ലഭിക്കുകയായിരുന്നു.

Published

|

Last Updated

കാഠ്മണ്ഡു | നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന തുർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ എൻജിനിൽ തീപിടുത്തം കണ്ടെത്തിയതിനെ തുടർന്ന് കൊൽക്കത്തയിൽ അടിയന്തരമായി ഇറക്കി. കാഠ്മണ്ഡുവിൽ നിന്നും ഇസ്താംബൂളിലേക്ക് പോവുകയായിരുന്ന ടി എച്ച് വൈ 727 വിമാനമാണ് എൻജിൻ തകരാറിനെ തുടർന്ന് വഴിതിരിച്ചുവിട്ടത്. യാത്രക്കാർക്കും ജീവനക്കാർക്കും പരുക്കില്ല.

വിമാനം ആകാശത്തേക്ക് ഉയർന്നതിന് പിന്നാലെ എൻജിനുകളിൽ ഒന്നിൽ തീപിടുത്തം ഉണ്ടായതായി സൂചന ലഭിക്കുകയായിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനം കൊൽക്കത്ത വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.

കൊൽക്കത്തയിൽ ഇറക്കിയ വിമാനം വിശദമായ പരിശോധനകൾക്ക് വിധേയമാക്കും. തകരാർ സംഭവിച്ച എൻജിൻ വിദഗ്ധ സംഘം പ്രാഥമികമായി പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

Latest