Connect with us

Kerala

നേതൃത്വത്തെ അണികള്‍ തിരുത്തണം’: വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

16 അദ്ധ്യായങ്ങളും 96 പേജുകളുമുള്ളതാണ് പുസ്തകം.

Published

|

Last Updated

കണ്ണൂര്‍സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്നതാണ് പുസ്തകത്തിന്റെ പേര്. ജോസഫ് സി. മാത്യുവാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. 16 അദ്ധ്യായങ്ങളും 96 പേജുകളുമുള്ളതാണ് പുസ്തകം. പ്രകാശന പരിപാടിക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പുസ്തക പ്രകാശനച്ചടങ്ങ് മാറ്റിവച്ചതായി നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം ഉണ്ടായതായി സ്വാഗത പ്രസംഗത്തില്‍ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. “ഞാന്‍ മോശക്കാരന്‍ ആണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടന്നുവെന്നും, അശ്ലീല സന്ദേശങ്ങള്‍ നവമാധ്യമങ്ങളിലൂടെ വരുന്നുണ്ടെന്നും, വ്യക്തിപരമായി തേജോവധം ചെയ്യാന്‍ ശ്രമം നടന്നുവെന്നും” വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വി. കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷാണ് കുഞ്ഞികൃഷ്ണനെ പുറത്താക്കിയ വിവരം അറിയിച്ചത്. പ്രകാശന ചടങ്ങിന് ശേഷം പുസ്തകം വാങ്ങാനും വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

---- facebook comment plugin here -----

Latest