National
മണിപ്പൂരിൽ പുതിയ സർക്കാർ: യുംനം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ബല്ല സത്യവാചകം ചൊല്ലിക്കൊടുത്തു.
ഇംഫാല്‍| രാഷ്ട്രപതി ഭരണം പിന്‍വലിച്ചതിനെ തുടര്‍ന്ന് മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. ബിജെപിയിലെ മുതിര്‍ന്ന നേതാവ് യുംനം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ബല്ല സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാന ബിജെപിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു. നെംച കുപ്ജെന്‍, എന്‍സിപിയുടെ ലോസി ഡിഖോ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു, ഗോവിന്ദാസ് കൊന്തൗജം ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
യുംനം ഖേംചന്ദ് 2017ലും 2022ലും എംഎല്‍എ ആയിരുന്നു. 2017ല്‍ നിയമസഭാ സ്പീക്കറായ അദ്ദേഹം 2022ലെ ബിരേന്‍ സിംഗ് സര്‍ക്കാരില്‍ അംഗമായിരുന്നു. 2023ല്‍ മെയ്ത്തി-കുക്കി വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ആരംഭിച്ച കലാപം അടിച്ചമര്‍ത്താന്‍ പരാജയപ്പെട്ടതോടെയാണ് ബിരേന്‍ സിംഗ്ന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാജിവെച്ചത്.
ഇതിനുപിന്നാലെ 2025 ഫെബ്രുവരി 13-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല.





