Kozhikode
ഗസ്സാ ഐക്യദാര്‍ഢ്യവുമായി വായനാ സദസ്സ്
ഗസ്സായിലെ വംശഹത്യയുടെയും പ്രൊഫ. ലീലാവതി ടീച്ചര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ നടന്ന സദസ്സ് പുകസ ജില്ലാ കമ്മിറ്റി അംഗം ആസ്യ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് | പുരോഗമന കലാസാഹിത്യസംഘം നല്ലളം യൂണിറ്റും ഉറൂബ് ലൈബ്രറിയും സംയുക്തമായി വായനാ സദസ്സ് സംഘടിപ്പിച്ചു. ഗസ്സായിലെ വംശഹത്യയുടെയും പ്രൊഫ. ലീലാവതി ടീച്ചര്‍ക്കെതിരെ നടക്കുന്ന വിദ്വേഷ സൈബര്‍ ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ നടന്ന സദസ്സ് പുകസ ജില്ലാ കമ്മിറ്റി അംഗം ആസ്യ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
പുകസ യൂണിറ്റ് ട്രഷറര്‍ സുരേഷ് പൈങ്ങോട്ടൂര്‍ അധ്യക്ഷത വഹിച്ചു. മാധവിക്കുട്ടിയുടെ വിശുദ്ധപശു, ടി പത്മനാഭന്റെ ഗാസയിലെ കുട്ടികള്‍ എന്നീ കഥകളും പാബ്ലോ നെരൂദയുടെ കവിതകളുമാണ് വായനാ ചര്‍ച്ചയില്‍ വിഷയമായത്.
രമ്യാകൃഷ്ണന്‍, നബീസ സെയ്തു എന്നിവര്‍ അവതരണങ്ങള്‍ നടത്തി. പ്രൊഫ. എം അബ്ദുറഹിമാന്‍, കത്തലാട്ട് പ്രകാശന്‍, ജയരാജ് അരിക്കനാട്ട്, പി കോയട്ടി, മേലത്ത് ജയരാജന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഉറൂബ് ലൈബ്രറി സെക്രട്ടറി ടി ഹര്‍ഷാദ് സ്വാഗതവും ലൈബ്രേറിയന്‍ എന്‍ വി കൃഷ്ണന്‍ നന്ദിയും പറഞ്ഞു.





