Kuwait
ഐ സി എഫ് സാല്‍മിയ മദ്‌റസ മീലാദ് ഫെസ്റ്റിന് പ്രൗഢ സമാപനം
ദസ്മ ടീച്ചേഴ്സ് ഹാളില്‍ നടന്ന ചടങ്ങില്‍ മദ്‌റസ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
കുവൈത്ത് സിറ്റി | ഐ സി എഫ് സാല്‍മിയ മദ്‌റസയുടെ കീഴില്‍ സംഘടിപ്പിച്ച തിരുവസന്തം-1500 മീലാദ് ഫെസ്റ്റിന് വര്‍ണാഭമായ സമാപനം. ദസ്മ ടീച്ചേഴ്സ് ഹാളില്‍ നടന്ന ചടങ്ങില്‍ മദ്‌റസ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ദഫ് പ്രദര്‍ശനം, ഫ്‌ളവര്‍ ഷോ, സ്‌കൗട്ട്, ഖവാലി, ബുര്‍ദ പാരായണം തുടങ്ങിയവ ചടങ്ങിനെ ആകര്‍ഷകമാക്കി. ക്വിസ് മത്സരം, എക്‌സിബിഷന്‍, വിദ്യാര്‍ഥികളുടെ കാലിഗ്രഫി പ്രദര്‍ശനം തുടങ്ങിയവയും സംഘടിപ്പിച്ചു.
സമസ്ത കേരള സുന്നി വിദ്യഭ്യാസ ബോര്‍ഡിനു കീഴില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തെ പൊതു പരീക്ഷാ ക്ലാസുകളിലെ വിജയികള്‍ക്കുള്ള അംഗീകാരപത്രം ചടങ്ങില്‍ വിതരണം ചെയ്തു. കെ ജി മുതല്‍ പ്ലസ് ടു വരെയുള്ള എല്ലാ ക്ലാസുകളിലെയും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെ മൊമെന്റോ നല്‍കി ആദരിച്ചു.
ജി സി സി തലത്തില്‍ ഏഴാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ അദ്‌നാന്‍ സര്‍ഫ്രാസിനെ അനുമോദിച്ചു. പൊതുജനങ്ങള്‍ക്കായി നടത്തിയ മീലാദ് ക്വിസില്‍ ഒന്നാം സ്ഥാനം നേടിയ ഷാക്കിറ മുഹമ്മദ് നുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു.
സമാപന സമ്മേളനത്തില്‍ ഹാഷിം തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഐ സി എഫ് കുവൈത്ത് നാഷണല്‍ ജനറല്‍ സെക്രട്ടറി സ്വാലിഹ് കിഴക്കേതില്‍ ഉദ്ഘാടനവും നാഷണല്‍ പ്രസിഡന്റ് അലവി സഖാഫി തെഞ്ചേരി മുഖ്യ പ്രഭാഷണവും നടത്തി. ചടങ്ങില്‍ അബുല്ല വടകര, അബൂ മുഹമ്മദ്, അബ്ദുറസാഖ് സഖാഫി, അബ്ദുല്‍ അസീസ് സഖാഫി, നവാസ് കൊല്ലം, അബ്ദുല്‍ ലത്തീഫ് തോണിക്കാര, ഇബ്‌റാഹീം മുസ്‌ലിയാര്‍ വെണ്ണിയോട്, മുഹമ്മദലി സഖാഫി, ജാഫര്‍ വള്ളുവമ്പ്രം തുടങ്ങിയവര്‍ പങ്കെടുത്തു. റാഷിദ് ചെറുശ്ശോല സ്വാഗതവും സമീര്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.




