Connect with us

Kerala

കന്യാസ്ത്രീകളുടെ അറസ്റ്റിൽ രാജ്ഭവനിലേക്ക് പ്രതിഷേധ റാലി

വൈദികരും വിശ്വാസികളും കന്യാസ്ത്രീകളും കറുത്ത റിബൺ കൊണ്ട് വാ മൂടിക്കെട്ടി പങ്കെടുത്തു

Published

|

Last Updated

തിരുവനന്തപുരം |ഛത്തീസ്ഗഢിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ക്രൈസ്തവ സഭകൾ രാജ്ഭവനിലേക്ക് പ്രതിഷേധ റാലി നടത്തി. വൈദികരും വിശ്വാസികളും കന്യാസ്ത്രീകളും കറുത്ത റിബൺ കൊണ്ട് വാ മൂടിക്കെട്ടിയാണ് റാലിയിൽ അണിനിരന്നത്.

തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച റാലി രാജ്ഭവന് മുന്നിൽ സമാപിച്ചു. പൊതുയോഗത്തിൽ ബിഷപ്പുമാർ പ്രസംഗിച്ചു. വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ളവർ പങ്കെടുത്തു.

Latest