Kerala
കുട്ടികള്‍ സംഘടിത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയെന്ന്;ടര്‍ഫുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി പോലീസ്
ഉത്തരവ് ലംഘിക്കുന്ന ടര്‍ഫ് നടത്തിപ്പുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കുറിപ്പിലുണ്ട്

കല്‍പ്പറ്റ | വയനാട് ജില്ലയില്‍ ടര്‍ഫുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ജില്ലാ പോലീസ് മേധാവി. ടര്‍ഫുകള്‍ ഇനിമുതല്‍ രാത്രി പത്തുവരെ മാത്രമെ പ്രവര്‍ത്തിക്കാവുവെന്നാണ് ജില്ലാ പോലീസ് മേധാവി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ടര്‍ഫിലേക്ക് എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി ടൗണില്‍ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍ പെടുകയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാനുള്ള സാധ്യതയുള്ളതിനാലുമാണ് നിയന്ത്രണമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്ന ടര്‍ഫ് നടത്തിപ്പുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കുറിപ്പിലുണ്ട്.
---- facebook comment plugin here -----