Kerala
തൃശൂരില്‍ വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
തൃശ്ശൂര്‍ | തളിക്കുളം ഹാഷ്മി നഗറില്‍ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. നൂല്‍പാടത്ത് അബ്ദുള്‍ ഖാദര്‍(85), ഭാര്യ ഫാത്തിമ ബീവി(66) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ മുതല്‍ വീട് അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ വൈകീട്ട് വീടിന്റെ ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് ഇരുവരും മുറിയിലെ കട്ടിലില്‍ മരിച്ച് കിടക്കുന്നതായി കണ്ടത്. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
---- facebook comment plugin here -----