Idukki
ജീവനക്കാരും അത്യാവശ്യ മരുന്നുകളുമില്ല; കുമളിയിലെ നീതി മെഡിക്കല്‍ സ്റ്റോര്‍ അടച്ചുപൂട്ടി
സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ സഹായിക്കാനായി, നീതി മെഡിക്കല്‍ സ്റ്റോര്‍ ഇല്ലാതാക്കാന്‍ അധികൃതര്‍ തന്നെ ശ്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.

കുമളി | സംസ്ഥാന കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുമളിയിലെ നീതി മെഡിക്കല്‍ സ്റ്റോര്‍ അടച്ചുപൂട്ടി. ജീവനക്കാരില്ലാത്തതാണ് സ്‌റ്റോര്‍ പൂട്ടാനിടയാക്കിയത്. കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ പാവപ്പെട്ട രോഗികള്‍ക്ക് നല്‍കാന്‍ ആരംഭിച്ച മെഡിക്കല്‍ സ്റ്റോറില്‍ അത്യാവശ്യ മരുന്നുകള്‍ അധികൃതര്‍ എത്തിച്ചു നല്‍കാത്തതും പ്രതിസന്ധിക്കിടയാക്കി.
സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെയും മരുന്ന് കമ്പനികളെയും സഹായിക്കാനായി, ആവശ്യത്തിന് മരുന്നും സൗകര്യങ്ങളും നല്‍കാതെ നീതി മെഡിക്കല്‍ സ്റ്റോര്‍ ഇല്ലാതാക്കാന്‍ അധികൃതര്‍ തന്നെ ശ്രമിക്കുകയായിരുന്നുവെന്നാണ് മുമ്പ് സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരും നാട്ടുകാരും പറയുന്നത്.
നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം കുമളിയില്‍ തന്നെ മറ്റ് അനവധി സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ തുറക്കുകയും ഇവിടങ്ങളില്‍ നല്ല കച്ചവടം നടക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
നാട്ടുകാര്‍ക്ക് ഏറെ സഹായകരമാകുന്ന തരത്തില്‍, കുമളി ഗ്രാമ പഞ്ചായത്ത് വക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം അടച്ചുപൂട്ടിയതിനെതിരെ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.