Connect with us

Kerala

മണിച്ചെയിന്‍ തട്ടിപ്പ്;ഹൈറിച്ച് ഉടമകളുടേയും പ്രമോട്ടര്‍മാരുടേയും വീടുകളില്‍ ഇ ഡി റെയ്ഡ്

പതിനഞ്ചോളം കേന്ദ്രങ്ങളില്‍ ഇഡിയുടെ ഡല്‍ഹി, കൊച്ചി യൂണിറ്റുകള്‍ സംയുക്തമായി റെയ്ഡ് നടത്തിയത്.

Published

|

Last Updated

കണ്ണൂര്‍ |  മണിച്ചെയിന്‍ തട്ടിപ്പ് നടത്തിയ തൃശൂരിലെ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടമകളുടെയും പ്രൊമോട്ടര്‍മാരുടെയും വീടുകളില്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്.

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ മണിക്കൂറുകളോളമാണ് വിവിധ ജില്ലകളിലെ പതിനഞ്ചോളം കേന്ദ്രങ്ങളില്‍ ഇഡിയുടെ ഡല്‍ഹി, കൊച്ചി യൂണിറ്റുകള്‍ സംയുക്തമായി റെയ്ഡ് നടത്തിയത്. കേന്ദ്ര സേനയുടെ സഹായത്തോടെയാണ് റെയ്ഡ് റെയ്ഡില്‍ ലാപ്ടോപ്പുകളുള്‍പ്പെടെ പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ കണ്ടെടുത്തതായാണ് സൂചന

ഹൈറിച്ച് ഉടമകളായ പ്രതാപന്‍, ഭാര്യ സീന എന്നിവരുടെ തൃശൂരിലെ വീടുകളിലും പ്രൊമോട്ടര്‍മാരുടെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. മണിച്ചെയിന്‍ തട്ടിപ്പുകള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ക്ക് പുറമെ ഇടത്തട്ടുകാരായി നിന്ന് നിക്ഷേപ സമാഹരണം നടത്തിക്കുന്ന ദല്ലാളുമാരും കേസില്‍ പ്രതികളാകും.

ഇതോടൊപ്പം മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ ഹൈറിച്ച് കേന്ദ്രങ്ങളിലും റെയ്ഡ് നടന്നതായാണ് വിവരം. 3,141 കോടിയുടെ തട്ടിപ്പ് മണി ചെയിനിലൂടെ ഹൈറിച്ച് നടത്തിയതായി മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇഡി നടത്തിയ റെയ്ഡില്‍ 2,300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest