Connect with us

Kerala

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ചുമതലയില്‍ നിന്നും മിനി കാപ്പനെ മാറ്റി

കാര്യവട്ടം കാമ്പസിലെ ജോയിന്റ് രജിസ്ട്രാര്‍ ആര്‍ രശ്മിക്കാണ് പകരം ചുമതല.

Published

|

Last Updated

തിരുവനന്തപുരം| കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ചുമതലയില്‍ നിന്നും മിനി കാപ്പനെ മാറ്റി. ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ അംഗീകരിക്കുകയായിരുന്നു. കാര്യവട്ടം കാമ്പസിലെ ജോയിന്റ് രജിസ്ട്രാര്‍ ആര്‍ രശ്മിക്കാണ് പകരം ചുമതല.

സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇടത് അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. രജിസ്ട്രാറായി മിനി കാപ്പന്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഇന്നു തന്നെ രശ്മിക്ക് ചുമതല കൈമാറുമെന്നാണ് സര്‍വകലാശാല അധികൃതര്‍ സൂചിപ്പിക്കുന്നത്. രണ്ടു മാസത്തിനു ശേഷമാണ് സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് യോഗം ചേരുന്നത്. ഒരു കാരണവശാലും രജിസ്ട്രാര്‍ ആയി മിനി കാപ്പനെ അംഗീകരിക്കാനാകില്ലെന്ന് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നിലപാടെടുത്തിരുന്നു. തുടര്‍ന്നാണ് മിനി കാപ്പനെ മാറ്റാന്‍ വിസി സമ്മതിച്ചത്.

ഭാരതാംബ വിവാദത്തെത്തുടര്‍ന്ന് രജിസ്ട്രാറായിരുന്ന ഡോ. കെ എസ് അനില്‍കുമാറിനെ വൈസ് ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് യോഗം പിന്‍വലിച്ചു. എന്നാല്‍ വിസി ഇത് അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്നുള്ള നിയമനടപടികള്‍ ഇപ്പോള്‍ കോടതിയിലാണ്.  വിഷയം ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗം പരിഗണിച്ചിട്ടില്ല.

 

 

Latest