Connect with us

Ongoing News

മെസ്സി തിരിച്ചെത്തുന്നു; വെനസ്വേലക്കും ബൊളിവിയക്കുമെതിരെ കളത്തിലിറങ്ങും

കഴിഞ്ഞ കോപ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരായ മത്സരത്തിനിടെ വലത്തെ കണങ്കാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് മെസ്സിക്ക് വിശ്രമം അനുവദിച്ചിരുന്നത്.

Published

|

Last Updated

ബ്യൂണസ് അയേഴ്‌സ് | അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി ദേശീയ ടീമില്‍ തിരിച്ചെത്തുന്നു. ലോകകപ്പ് യോഗ്യതയില്‍ വെനസ്വേലക്കും ബൊളിവിയക്കുമെതിരെ ഒക്ടോബറില്‍ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ മെസ്സിയെ കോച്ച് ലയണല്‍ സ്‌കലോനി ഉള്‍പ്പെടുത്തി.

കഴിഞ്ഞ കോപ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരായ മത്സരത്തിനിടെ വലത്തെ കണങ്കാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് മെസ്സിക്ക് വിശ്രമം അനുവദിച്ചിരുന്നത്.

ലോകകപ്പ് യോഗ്യതയില്‍ എട്ട് അങ്കങ്ങളില്‍ നിന്നായുള്ള 18 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ് അര്‍ജന്റീന. ഏറ്റവുമവസാനം നടന്ന മത്സരങ്ങളില്‍ ചിലിയോട് എതിരില്ലാത്ത മൂന്ന് ഗോളിന് വിജയം നേടിയ ടീം കൊളംബിയയോട് 2-1ന് തോറ്റിരുന്നു. ഒക്ടോബര്‍ 11ന് വെനിസ്വേലയെ നേരിടുന്ന ടീം 15ന് ബൊളീവിയയുമായി ഏറ്റുമുട്ടും.