Kerala
വാളയാറില്‍ ഫോം നിര്‍മാണ കമ്പനിയില്‍ തീപ്പിടുത്തം; ഒരാള്‍ക്ക് പരുക്കേറ്റു
ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി

പാലക്കാട് | വാളയാറില്‍ ഫോം നിര്‍മാണ കമ്പനിയില്‍ തീപ്പിടുത്തം. സംഭവത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു. പതിനാലാം കല്ലിലുള്ള പൂലമ്പാറയില്‍ പ്രവര്‍ത്തിച്ചു വരുപന്ന പ്യാരിലാല്‍ ഫോംസ് എന്ന കമ്പനിയില്‍ ഇന്നു പുലര്‍ച്ചെ മൂന്നിനാണ് തീപിടിത്തം ഉണ്ടായത്.
രണ്ടു ഗോഡൗണുകള്‍ കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളില്‍നിന്നുള്ള സംഘമെത്തി ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീയും പുകയും പൂര്‍ണമായി നിയന്ത്രണ വിധേയമായെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു.
---- facebook comment plugin here -----