Connect with us

National

അമ്പത് ശതമാനം സ്ത്രീ സംവരണം കോടതികളിലും വേണം: ചീഫ് ജസ്റ്റിസ് എന്‍ വി രമണ

രാജ്യത്തെ നിയമ സ്‌കൂളുകളിലെ വനിതാസംവരണത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്ന് രമണ പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം അവകാശമാണെന്നും സുപ്രീം കോടതിയിലും മറ്റു കോടതികളിലും ഈ ലക്ഷ്യം കൈവരിക്കാനാകണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. കീഴ്‌ക്കോടതിയില്‍ നാല്‍പത് ശതമാനത്തില്‍ താഴെയാണ് വനിത ജഡ്ജിമാരുടെ എണ്ണം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇത് 11 ശതമാനത്തില്‍ താഴെയാണ്. രാജ്യത്തെ നിയമ സ്‌കൂളുകളിലെ വനിതാസംവരണത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്നും രമണ പറഞ്ഞു. കൂടുതല്‍ സ്ത്രീകള്‍ നിയമരംഗത്തേക്ക് കടന്നു വരണമെന്നും 50 ശതമാനം കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതി ജഡ്ജിമാരെ ആദരിക്കുന്നതിനായി വനിതാ അഭിഭാഷകര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് എന്‍ വി രമണയുടെ പ്രതികരണം. ദസറ അവധിക്കുശേഷം കോടതിയില്‍ നേരിട്ട് വാദം കേള്‍ക്കുന്നത് ആരംഭിക്കാമെന്നാണ് പ്രതീക്ഷ. കോടതികള്‍ തുറക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ല. പലകാരണങ്ങള്‍കൊണ്ടും മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതിയില്‍ നേരിട്ട് എത്തുന്നതില്‍ താല്‍പര്യമില്ല. ജഡ്ജിമാര്‍ക്ക് ഇക്കാര്യത്തില്‍ പ്രശ്‌നങ്ങളില്ല. പ്രശ്‌നം ഉള്ളത് അഭിഭാഷകര്‍ക്കും ക്ലര്‍ക്ക്മാര്‍ക്കുമാണ് എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പെണ്‍മക്കളുടെ ദിനത്തില്‍ ചീഫ് ജസ്റ്റിസ് എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

 

Latest